Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 84

84

കൊടുങ്ങല്ലൂർ 13-6-08


വെണ്മണിദ്വിജകുമാരനെ പ്രിയാൽ
കണ്മണിയ്ക്കു കണിയാക്കിവെച്ചവൾ
ദുര്‍മ്മനസ്ത്വമുളവായതാകവേ
നിന്മനസ്സിനുമ നീക്കിവെയ്ക്കുമേ.


ചിന്തും ചിത്തൈക്യമോര്‍ത്താൽച്ചിരപരിചയമു-
ണ്ടായൊരീനമ്മൾ നേരി-
ട്ടെന്തും ചൊല്ലേണ്ടതാണാവിധമെഴുതുകയും
വേണ്ടതാണെങ്കിലും കേ
 സന്തോഷത്തിങ്കൾതിന്നും വിഷയവിഷമഹാ-
 രാഹുചക്രം തിരിപ്പാ-
 നെന്തോ ധൈര്യം വരാഞ്ഞിങ്ങിനെ മതിമറവായ്
 മൌനമന്ത്രം ജപിച്ചേൻ


വേണ്ടും വണ്ണം പരക്കും പരിചയപരമാ-
നന്ദമേകുന്നതിന്നും
വീണ്ടും വണ്ണം പെരുക്കും പടിയിടർപൊടിയും
സങ്കടം നൾകിടാനും
"രണ്ടിന്നും വക്രദുഷ്ടൻ കലി"മതി സിതര-
ത്നദ്വിജശ്രേഷ്ഠനെത്താൻ
കൊണ്ടിന്നും പണ്ടുമായിപ്പരമിതനുഭ-
വിപ്പിച്ചതീപ്പാപിനമ്മേ.


കഴിഞ്ഞ കാര്യം നിരുപിച്ചു കണ്ണീർ
പൊഴിഞ്ഞുവെന്നാകിലമെന്തു സാദ്ധ്യം?
വഴിഞ്ഞതാപത്തിനു മേലിലങ്ങു-
ന്നൊഴിഞ്ഞു മറ്റില്ലവലംബനം മേ.


പൊള്ളാം പൊള്ളാം മനസ്സേ! തവ ഗതിയിനിയാ-
രുള്ളു നോക്കാതെ തള്ളി-
ക്കൊള്ളാം കൊള്ളാത്തതല്ലാത്തൊരു കവിതയിനി-
ത്തീര്‍ക്കുവാനാരുമില്ല;
തള്ളാം തള്ളാം തിരക്കി കവിതയതിനെ-
ദ്ദുഷ്ക്കവിത്വത്തിനേറെ-
ത്തുള്ളാം തുള്ളാൻ വരട്ടേ കവി സിതമണിയാ-
വാനിലുണ്ടേ ചൊടിയ്ക്കും.


മധുരാശിയും വിഷവുമാരു പാരിലീ-
മധുരാശിഭാവമൊടു കണ്ടറിഞ്ഞിടും?
മധുരാശി നോക്കി ഗമനത്തിനെന്നിതാ
മധുരാശിയാത്ര പറയുന്നു വന്നു തേ.