കൊടുങ്ങല്ലൂർ 31-10-67
സ്വച്ഛന്ദഗോപവനിതാ"നടുവത്തു സാക്ഷാ-
ലച്ഛന്ന”നീലഘനനീരദകാന്തിയോടും,
ഉൾച്ചേർന്നു രാസരസലാസ്യവിധങ്ങൾ ചെയ്യു-
മച്ഛേന്ദുവക്ത്റനൊരു കുട്ടി തുണയ്ക്കണം മേ.
നിത്യം വെഴ്മണിഭൂസുരന്റെ മടിയായ്
ഞാനൊട്ടു മല്ലിട്ടതിൽ
സത്യം തോറ്റുമറിഞ്ഞു മഞ്ജുളമതേ!
പിൻവാങ്ങിയന്നിജ്ജനം
വിദ്വാൻ മൽഗുരു "വന്നടുത്തിടുമന-
ദ്ധ്യായത്തിൽ ഞാനും വരാ-
മുദ്വാന്തപ്രമദം സഖേ! സുദൃഢമെ"-
ന്നങ്ങോര്‍ക്കു പിൻതാങ്ങയാൽ.
എന്നല്ല, “താനുമവിടയ്ക്കു പുറപ്പെടുന്ന-
തന്നല്ലി നല്ലതി”തി തന്മുഖചന്ദ്രഭാവം,
അന്നല്ലൽ വിട്ടു ഗമനത്തിനൊരുങ്ങുമെന്നെ
യൊന്നല്ലയോ! കവികുലേന്ദ്ര! തടഞ്ഞുനിര്‍ത്തി.
സത്യാസ്ഥയ്ക്കു കുറച്ചിലാകിലുമിനി-
യ്ക്കാചര്യപാദാശയ-
വ്യത്യാസത്തെ വരുത്തിടുന്നതു സഖേ!
നന്നാകുമെന്നാകുമോ?
അത്യാസക്തിയൊടിന്നുമന്നുമവിടെ-
യ്ക്കീയുള്ളവൻ പോരികെ-
ന്നിത്യാലോചനയെത്തടഞ്ഞു തരളാ
പാഗ്ങീവിയോഗാര്‍ത്തിയും
പരന്ന മോദത്തൊടു ഞങ്ങളൊക്കെ
വിരുന്നുസാപ്പാടിനു നിൻഗൃഹത്തിൽ
വരുന്നനദ്ധ്യായമതിന്നൊടുക്കം
വരുന്നതായ് ത്തീര്‍ച്ചയുറച്ചുകൊൾക.
അന്നല്ലോ വിരുതേറിടുന്നൊരു "മിടു-
ക്കൻ"തൻ പിറന്നോരുനാ-
ളന്നെല്ലാരുമടിച്ചുകേറുമവിട-
യ്ക്കെന്നോര്‍ത്തിരുന്നീടെടോ;
എന്നല്ലാതവ സേവനാം കവിവരൻ
"കൂനേഴ”വും വന്നീടാ-
മെന്നെല്ലാമുരചെയ്‍വതുണ്ടു തടവി-
ല്ലെന്നാൽ വരും നിശ്ചയം.
ഇപ്പോളിങ്ങിനെയൊക്കെ-
ക്കെല്പോടേ പിട്ടുതട്ടുമവസാനം
ഇപ്പുരുഷർ കബളിച്ചിടു-
മുൾപ്പൂവിലിവണ്ണമോ മുഷിയരുതേ.
മന്ദിച്ച വെഴ്മണിമഹൻ മുതൽപേരൊടെല്ലാ-
മൊന്നിച്ചു സൌഹൃദവിലാസരസാനുരൂപം
വന്നിച്ഛപോലെയവിടെച്ചിലനാളിരുന്നു
പോ“ന്നച്ശ”കീര്‍ത്തിജലധേ! മൊഴി സത്യമാക്കും.