Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 72

72

കൊടുങ്ങല്ലൂർ 28-9-67


തീണ്ടായിരുന്നശുചിയായ് പരിചിൽ പടുപ്പിൽ
മിണ്ടാതെ രാധിക കിടപ്പൊരു മൂന്നുനാളിൽ
കൊണ്ടാടിടുന്നപടി മുപ്പനിയും പിടിച്ച
തണ്ടാർദളാക്ഷ! തവ മട്ടിനു കൈതൊഴുന്നേൻ


കൂട്ടക്കാരൊടു മൊത്തനന്തപുരിവി-
ട്ടിങ്ങോട്ടു പോരും വിധൌ
മട്ടൊക്കെശ്ശരി ഞങ്ങളേവരുമുഴ-
ന്നാരൊട്ടുനാൾ കഷ്ടമേ
ചട്ടറ്റീടിന മുപ്പനിയ്ക്കു പണയ-
പ്പാടായിടാതാരുമി-
ക്കൂട്ടത്തിൽക്കിടയാ കിടന്നു കഷണി-
ച്ചെന്നേ കഥിക്കേണ്ടു ഞാൻ.


എന്നാലിദ്ദിക്കിൽ വന്നെത്തി-
യെന്നിട്ടും കേവലം മമ
നിന്നില്ല പനിയിന്നോളം
നന്നെ ക്കൊണ്ടുപിടിച്ചുതേ


വേണ്ടുമ്പോലെ ശിവാലയേ കവിസഭ-
യ്ക്കായിട്ടു പോയീടുവാൻ
വീണ്ടുന്നല്ലവഴിക്കിനിയ്ക്കിട കിട-
ച്ചീലെൻ കവീന്ദ്രപ്രഭോ!
കുണ്ടാമണ്ടി പിണയ്ക്കുവാൻ വിധി വിശേ-
ഷിച്ചങ്ങു നോക്കീടിലി-
ക്കണ്ടാരെന്തു സഖേ തടുത്തെതിരിടാ-
നാളായി നിന്നീടുമോ?


തെക്കൻ ദിക്കിലെഴുന്ന യോഗ്യരുമഹോ
സാക്ഷാൽ വടക്കൻ മഹാ-
യോഗ്യന്മാരുമടുത്തുകൂടി വടിവിൽ-
ച്ചെയ്യും പ്രസംഗങ്ങളെ
ഉൾക്കൊള്ളും കുതുകേന കേൾക്കുവതിനും
ഞാനും യഥാശക്തിയെൻ-
വാക്കിട്ടൊന്നു മയക്കുവാനുമിടവ-
ന്നില്ലെന്റെ ഭാഗ്യക്ഷയം.


എന്നല്ല കേളവിടെയൊത്തു കവിപ്രവീരൻ
ചിന്നും കവിത്വവിഭവങ്ങളെടുപ്പതെല്ലാം 
ന്നായി നോക്കുവിനും ചില കൌശലങ്ങൾ
തന്നാലെടുക്കുവതിനും തരമായതില്ല.


കുഞ്ഞൻ തമ്പാൻ കവിതാ-
മഞ്ജുത തടവുന്ന സുകവി ശങ്കുണ്ണി
രഞ്ജനയോടിവരിരുവരു-
മഞ്ചിതകുതുകം ഗമിച്ചിതോ തത്ര?