Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 57

57

കൊടുങ്ങല്ലൂർ 23_3_67


കാച്ചിക്കലത്തിങ്കൽ നിറച്ച പാലു
കാച്ചിക്കലം തച്ചു തകർത്തുടച്ച്
ഇച്ഛക്കു ചേരുംപടി വെണ്ണ തിന്നു
പൂച്ചയ്ക്കു നൽകുന്നവനെത്തൊഴുന്നേൻ.


മിണ്ടാറില്ല ഭവാനെഴുത്തുമുഖമാ-
യഞ്ചെട്ടുനാൾക്കുള്ളിലെ-
ന്തുണ്ടായെന്നുടെ തെറ്റതൊന്നുമറിയു-
ന്നില്ലെന്റെ കല്യാകൃതേ!
കുണ്ടാമണ്ടികൾ വല്ലതും തവ പിണ-
ഞ്ഞിട്ടോ ഭവാനിങ്ങയ
യ്ക്കണ്ടാ മേലിലെഴുത്തുമെന്നു നിരുപി-
ച്ചിട്ടോ മടിക്കുന്നതും


കാര്യം ഞാൻ ചിലതൊക്കെ മുന്നമെഴുതി-
ക്കാണിച്ചതിനുത്തരം
കായ്യസ്ഥൻപണി വിട്ടുവെന്ന നില ചി-
ന്തിച്ചോ കുറിയ്ക്കാഞ്ഞതും
ആര്യത്വം കലരും ഭവാനതു നിന-
ച്ചാവില്ല ഹേ വെഴ്‌മണി-
ക്കാര്യം പാർത്തു "മഹന്റെ”മന്ദത കടം-
മേടിച്ചുവെന്നായ്‍വരാം.


കുഞ്ഞൻ തമ്പാൻ സഖേ! നാടകമതിനനുമോ-
ദിച്ചു കത്തൊന്നു കിട്ടാൻ
രഞ്ജിപ്പും വേഴ്ചയും ഭക്തിയുമിവ പലതും
കാരണം ചൊല്ലി മെല്ലേ
നെഞ്ഞിൽക്കൈവച്ചിരന്നെങ്കിലുമിവിടെ മന-
സ്സിൽപ്പിടിക്കായ്കയാലീ
ക്കുഞ്ഞിക്കുട്ടൻ കൊടുത്തില്ലൊടുവിൽ മുഷിയുവാൻ
പിന്നെയും മൂലമുണ്ടായ്.


എന്തെന്നോതാം സഖേ! ചന്ദ്രിക കിമപി വില-
യ്ക്കല്ല സമ്മാനമായി-
ട്ടന്തർന്നന്ദ്യാ നമുക്കേകണമിതി ചില തർ-
ക്കങ്ങളുണ്ടാക്കിയപ്പോൾ
സന്തോഷത്തോടു ഭാഷാകവികൾ കവിതയ-
ങ്ങോട്ടുമിങ്ങോട്ടുമേകും
ബന്ധോ! സമ്മാനമായ്ത്താൻ മമ തരിക തരാ-
മപ്പൊളങ്ങയ്ക്കു മെന്നേൻ.


പിന്നെയുഞ്ചൊല്ലി ഞാനേവമൊന്നുറയ്ക്കാതിരിക്കിലോ 
തോന്നില്ലത്സാഹമിക്കൂട്ടർക്കെന്നുവച്ചിതുറച്ചു ഞാൻ
ആകപ്പാടെ രസിയ്ക്കാതാകുലഭാവത്തോടാണിറങ്ങിയതും
ആകട്ടേ നമ്മോടെന്താകും മൂപ്പക്കിടച്ചിലുണ്ടെങ്കിൽ.