കൊടുങ്ങല്ലൂർ 32-12-66
കല്യമതേ! കേളൊരുഷാ-
കല്യാണം ചമ്പുകാവ്യവും
പിന്നെ നല്ലോരാര്യാശതകവു-
മുല്ലാസത്തൊടു ഭവാനയയ്ക്കുന്നേൻ
മുമ്പേ ഞാൻ കവിരത്നമെന്നു വളരെ
പ്രീത്യാ പുകഴ്ത്തീലയോ
വയമ്പേറും രവിവർമ്മപർപ്പനൃപനാ-
മദ്ദേഹമദ്യാദരാൽ
താൻ പേർത്തും കൃതിചെയ്ത പുസ്തകയുഗം
പ്രത്യേകമങ്ങയ്ക്കിതാ
തേൻപെയ്യും കവിതാ പ്രസൂനസുരലോ-
കോദ്യാന! നൾകുന്നുതേ.
ഇതിനുള്ള ഗുണാഗുണങ്ങൾ പേർത്തും
കൃതിരൂപേണ മനോരമാമുഖേന
ചിതമോടവിടുന്നറിഞ്ഞിടുമ്മാ-
റതിസൌജന്യനിധേ! പുകഴ്ത്തിയാലും.
എന്നാൽ ഭവാൻ വടിവിലിന്നലെയിപ്രദേശ-
ത്തിനുള്ളിൽ നിന്നു നടകൊള്ളുകയാകയാലേ
ഇന്നേയ്ക്കു ചൊല്ലുവതിനായി വിശേഷമൊന്നു
ധന്യാകൃതേ കവികുലോത്തമ! നാസ്തിതന്നെ.
ഉറക്കം വരുന്നുണ്ടെഴുത്തിന്റെ മദ്ധ്യേ
മുറുക്കട്ടെ ഞാനൊന്നു പിന്നെത്തരത്തിൽ
കുറിയ്ക്കാം മുറുക്കേറെ വൈഷമ്യമായ് കൈ-
വിറയ്ക്കുന്നു മേ കണ്ണു പറ്റുന്നതില്ല.
തല ചുറ്റിയുഴന്നിടുന്നുവെന്നാൽ
ചില തെറ്റിന്നിയെഴുത്തിൽ വന്നിരിയ്ക്കാം;
നിലവിട്ടു കവീന്ദ്ര൪ വന്നു കാക്കൽ-
ത്തലമുട്ടും കവിരാജിരാജരാജ!