കൊടുങ്ങല്ലൂർ 10_11_66
പുഞ്ചിരിയായിടുമമൃതും
കുഞ്ചിതനേത്രാഞ്ചലാസിതപ്പാമ്പും
തഞ്ചമൊടുമൊത്തിണങ്ങും
പഞ്ചശരാരി പ്രിയത്തിനു തൊഴുന്നേൻ.
കൊച്ചുണ്ണി ക്ഷോണിപാലൻ തവ നവകൃതിയാം
നാടകത്തെസ്സലാംചെ-
യ്തുൾച്ചിന്നും പ്രീതി വാഴ്ത്തി പുനരതിനിടയിൽ
ചെറ്റു തെറ്റുള്ളഭാഗം
മെച്ചം കൂടും പ്രകാരം മഹിതകവിമണേ!
മാറ്റിയില്ലെന്നുമില്ലേ
സ്വച്ഛൻ കിട്ടയ്യനെല്ലാമെഴുതിവെടി-
പ്പോടു തേ കിട്ടിയില്ലേ?
മധുരാശിയ്ക്കു ഞാൻ പോകും
ധൃതിയാവുകകാരണാൽ
അതിവിസ്താരമില്ലെന്നാ-
ലതു വന്നിട്ടു കാഴ്ചയിൽ.
നാടകമുണ്ടാക്കേണം
പ്രേൗഢകവേ! ഞാൻ വരും മുമ്പിൽ;
കേടുകൾ വന്നാൽ തീർപ്പാൻ
കൂടുകയെന്നുള്ളതെൻ ഭരമല്ലേ?
ഹേ സത്തമകവിമൌലേ!
മാസത്തിന്നൊണിനുള്ളിലരികേ ഞാൻ
ആസക്തിയോടു വന്നിടു-
മാസിക്താമൃതമനോജ്ഞസൂക്തിനിധേ!