Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 47

47

കൊടുങ്ങല്ലൂര്‍ 2-മി-66


എന്താണെഴുത്തിനു സഖേ! മറുകത്തുപോലും
താന്താങ്ങളിങ്ങിനെ മടിച്ചെഴുതാതിരിപ്പാൻ?
ചിന്തിച്ചുനോക്കുകിലുമായതിനുള്ള മൂലം
ഹന്താസ്മദീയമനതാരിലുദിച്ചതില്ല.


നോന്തമ്മിലുള്ള മമതാബലമൂനമായോ?
ചന്തംകലർന്ന കൃതിരീതി മറന്നുപോയോ?
എന്തോ ഭവാനപരവേല തുടങ്ങിയായോ?
സന്തോഷമറ്റു മറുകത്തു മറന്നുപോയോ?


കുമാരസംഭവം ഭാഷാ-
ക്രമമായെഴുതുന്നതും
സമോദമെത്രയായെന്നു-
മമന്ദമുരചെയ്യണം.


ഇപ്പോൾ ഭവനുടയ കത്തു കിടച്ചിടാതെ-
യുൾപ്പൂവിലാപ്പെടുമതിഭ്രമമെന്തു ചൊൽവൂ;
സ്വല്പം വിഭോ! കരുണവെച്ചൊരു ലേഖനംകൊ-
ണ്ടുൾപ്രീതി നൽകക സമസ്തകവീന്ദ്രമൌലേ!


സ്വയം ഭവാൻ പ്രാഭവമോടു രുഗ്മിണീ-
സ്വയംവരം നാടകമൊന്നു തീർക്കുവാൻ
ഭയംവെടിഞ്ഞാശു തുടങ്ങിയാലുമി-
ന്നയം ജനസ്തത്ര സഹായിതാം വൃജേൽ.