Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 37

37

കൊടുങ്ങല്ലൂർ 1-8-66


അയി കവികുലമൌലേ! കേശവന്തൻ മണ്ണാ-
ത്തിയുമതിരസികന്താനില്ലതിൽ തെല്ലുവാദം;
നയമൊടുമതു കേട്ടാനാജ്ഞയായീല, കാണ്മാ-
നയമഹമിഹ മോഹിച്ചെങ്കിലും സാദ്ധ്യമുണ്ടോ?


കാവിൽ സേവയ്ക്കു മുമ്പങ്ങൊരുകുറി സുമതേ!
ഹന്ത മണ്ണാത്തികെട്ടും
ഭാവം കണ്ടിട്ടുമുണ്ടീവക സുരുചിരവേ-
ഷങ്ങളെക്കണ്ടുതാനും
ഹേ വിദ്വന്മൌലിഹീരായിത! പരമിനിയും
ലാക്കു കിട്ടുന്നകാല-
ത്താവാന്താനും കഴിഞ്ഞാക്കഥയിതിൽ നിരുപി-
ച്ചിട്ടിനിസ്സാദ്ധ്യമുണ്ടോ?


അമ്മാമന്മാരുടെ പിതൃ-
കർമ്മം ബഹുനിഷ്ഠയോടു കഴിയുന്നു;
നന്മയിൽ രോഗം മാറീ-
ട്ടുന്മേഷാലങ്ങു വന്നുകണ്ടാലും


മാഹാത്മ്യ നിധേ! സൂക്ഷ്മ-
ഗ്രാഹിയതെന്നുള്ള കുടിലനാമമൊടും
ഹേ ഹേ താനല്ലേ ചില
സാഹിത്യക്കൂമ്പു നട്ടു പത്രത്തിൽ?


ഇച്ചുവി നിതുകൊണ്ടതും
തീർച്ചതെളിഞ്ഞാലുമില്ലൊരവമാനം
പുഛം കുഞ്ഞൻതമ്പാ-
നിൽ ചില കവികൾക്കു വന്നുവതുതന്നേ.


മറ്റൊരു ലക്ഷ്മിക്കുട്ടിയു-
മറ്റത്തു വരും ഞെളിഞ്ഞു ചില പത്രേ
തെറ്റന്നവളേയും കഴു-
വേറ്റുക പുതുവാളുമൊന്നിളിയ്ക്കട്ടെ.


പോരായ്മയുണ്ടു കവിവീരർ സഖേ! സഹായ-
ക്കാരായ്മരന്ദമൊഴിമാരിനിയില്ലയെന്നോ?
നേരിട്ടിവണ്ണമവരൊക്കെ ഞെളിഞ്ഞു കള്ള-
പ്പേരും പറഞ്ഞു പതിയുന്നതു ഭംഗിയാമോ?