കൊടുങ്ങല്ലൂർ 27-7-66
കീര്‍ത്തിയ്ക്കാധാരമാകും നടുവധരണിദേ-
വേന്ദ്ര! തേ ഭക്തി മാര്‍ഗ്ഗം
കീത്തിയ്ക്കപ്പെട്ട പത്രം പരിചിനൊടിവിടെ-
ക്കൈത്തലത്താരിലെത്തി
ആര്‍ത്തിപ്പെട്ടാരത്തോടതു മുഴുവനുമേ
വാങ്ങി വായിച്ചു സാരം
ചീര്‍ത്തുൾപ്പെട്ടോരുനേരം ചിതമൊടു ചിതറും
ഭക്തി ഞാനെന്തു ചൊൽവൂ.
ചിതമൊടു തിരുവഞ്ചിക്കുള-
മതിലുളവായ്‍വന്നൊരുത്സവമതിങ്കൽ
ചതിയല്ലേ കഥകളി വ-
ന്നതു ബഹുരസമായിരുന്നു സരസകവേ!
പെരുപ്പമാകും രസമോടു കേശവ-
ക്കുറുപ്പുതൻവേഷവിശേഷവൈഭവം
പരം രസത്തോടിഹ ഞങ്ങൾ കണ്ടത്
തരംഗരംഗേ കളികണ്ടിടുന്നു കേൾ
എന്നാലിതിങ്കലതിയായ വിഷക്തി കൊണ്ടും
പിന്നീടു മറ്റു ചില വൈഷയികാപ്തികൊണ്ടും
നന്ദ്യാ ഭവാനുടയ സാരതരോപദേശ-
മെന്നിൽ തടിൽക്കളികളിച്ചു കുറച്ചിരുന്നു.