കൊടുങ്ങല്ലൂർ 29-6-66
അങ്ങുന്നയച്ചൊരതികോമളമായ പത്ര-
മിങ്ങിന്നലെപ്പുലരവേ കരതാരിലെത്തി
തിങ്ങുന്ന മോദമൊടു ഞാനൊരു നോക്കു നോക്കി-
പ്പൊങ്ങുന്ന കീത്തികലരും കവിരാജമൌലേ! 1.
അഴകിനൊടുമവിട്ടത്തൂരിൽനിന്നെന്നുപോകും
മുഴുകി രസമോടും താൻ കരാറുങ്കഴിച്ച്
വഴികൾ കവിതയിങ്കൽ കണ്ട ഗാംഭീരബുദ്ധേ
വഴിയെ വിവരമെല്ലാം കത്തുകൊണ്ടോതിടേണം
പിണങ്ങി വാങ്ങാതയി നിങ്ങളോടൊ-
ത്തിണങ്ങുമോ തത്സമുദായവീരൻ?
ഗുണങ്ങളെന്നാൽ പലതും വരാനു-
ണ്ടുണങ്ങിടാതുള്ള സംസാരകീര്‍ത്തേ.
ആവോയിനിഡ്ഢീക്കഥ നേരെയായി-
പ്പോവുന്നകാര്യത്തിലുറപ്പുപോരാ;
ദേവസ്വകാര്യം ഗുണമായ്‍വരാനാ-
ദ്ദേവൻ സഹായിയ്ക്കിൽ നടക്കുമല്ലേ?