Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 29

29

കൊടുങ്ങല്ലൂർ 17-6-66


പെട്ടീടുമാദരവോടങ്ങ കുറിച്ച കത്തു
കിട്ടീ നമുക്കു പരമെങ്കിലുമെൻ കവീന്ദ്ര!
കൊട്ടാരവീരകവിതൻകൃതി വന്നതൊന്നും
കാട്ടായ്മ കൊണ്ടു മതിമൻ മതിയായതില്ല.


വായിച്ചുനോക്കിയതിലേക്കുറവുള്ളതാട്ടി-
പ്പായിച്ച മാറ്റി മതിയായൊരു ശുദ്ധപത്രം
കായിച്ച വേഴ്ചയൊടിനിക്കു കുറിച്ചുടൻ ന-
ന്നായിച്ചമച്ചെഴുതിടേണ്ടൊരു ഭാരമുണ്ട്


അസ്തകമ്പമതു താങ്കൾ ചെയ്കയോ
പുസ്തകം പരിചിലിങ്ങയക്കയോ
ചീര്‍ത്ത മോദമൊടു ചെയ്തിടേണമേ
കീർത്തിമുര്‍ത്തിയൊടു വാണിടും കവേ!


കാട്ടൂരു ലക്ഷ്മിയെഴുതീടിന ലേഖനത്തിൽ
പെട്ടോരു സാരമതിനുത്തരമൊന്നു ഞാനും
പെട്ടന്നയച്ച വടിവോടതു പത്രകത്തിൽ
പെട്ടന്നു താങ്കൾ തരമോടു തെളിഞ്ഞുകാണ്ക


ശങ്കുണ്ണിമേനവനയച്ചൊരു പൂർവ്വപക്ഷ-
ത്തിങ്കൽ കടന്നു ചിലതിജ്ജനമോതിടേണ്ട
തൻകാവ്യമായതിനു താൻ ഗുണമോതിടേണ്ട-
തെൻകൂറ്റുകാർ ചിലരൊരുങ്ങുകിലായിടട്ടെ.