കൊടുങ്ങല്ലൂര്‍ 19-5-66
നേരോതാമഹികഞ്ചൽ മാർഗ്ഗമിവിടെ-
യെത്തിച്ച കത്തും മഹാ-
സാരോദ്യാന്നവതർജ്ജമാർജ്ജവമൊടും
നാരായണൻ തന്നതും
നേരേ കിട്ടി നമുക്കു പക്ഷെ ജനനീ-
രോഗാദിയെപ്പറ്റി ഞാൻ
ചേരേണ്ടും പടി വിട്ടതില്ല ലിഖിതം
തെറ്റാണു തെറ്റാണതു്.
ആദ്യം തർജ്ജമ... നേരമതിനെ
... ... ... ... ഭാമത-
ങ്ങുദ്യന്മോടുമയച്ചുകണ്ട കഥ ഞാൻ
ചൊല്ലേണ്ടതുണ്ടോ സഖേ!
പദ്യം താങ്കൾ കൃതിച്ചതിങ്ങിടയിടെ
ക്കാണുന്ന നേരം നമു-
ക്കുദ്വേലപ്രമം ജനിപ്പതിനൊര-
ന്തന്നാസ്തി നന്ദ്യാകൃതേ!
അമ്മക്കു ദീനം ചെറുതാശ്വസിപ്പാ-
യിമ്മട്ടിലായെന്നൊരെഴുത്തുമൂലം
നമ്മൾക്കു കിട്ടീ വിവരം വിശാല-
സമ്മോദവൃഷ്ടിയ്ക്കതു ഹേതുവായി.
പുല്ലാണു കാലത്തശനത്തിനായി-
ക്കല്യാണിയെച്ചെന്നു വഴങ്ങവയ്യാ;
ഇല്ലങ്കിൽ വേണ്ടാ പകലൂട്ടിലുണ്ടാൽ
ചെല്ലില്ലയെന്നോ? കറവാണതെന്നോ?
എന്നാണു നാരായണനോതിടുന്ന-
തെന്നാൽ പ്രിയം പോലെ നടന്നിടട്ടേ;
എന്നും പറഞ്ഞിജനമങ്ങൊതുങ്ങു-
കെന്നും വിചാരിച്ചിമരുന്നു ഞാനും.
ലക്ഷണാസംഗമെന്നെന്റെ
ലക്ഷണംകെട്ട നാടകം
പക്ഷയൊന്നച്ചടിപ്പിപ്പാ-
നിക്ഷണം തുനിയുന്നു ഞാൻ.
അയ്യോ ഞാനൊരുവർത്തമാനമുരചെ
യ്തീടാൻ മറന്നേൻ; കൃതി-
ക്കിയ്യൂഴത്തിൽ മികച്ച പുള്ളി മതിമാൻ
കൊച്ചുണ്ണി ഭൂപാലകൻ
പയ്യെപ്പയ്യെ മുറയ്ക്കു തീർത്തു രസികൻ
'ഭദ്രാവതാരം' കിളി-
പ്പയ്യൻ പാടിന പാട്ടു മാതിരിയതോ
നന്നായിയൊന്നാന്തരം.
വഴിയേ കാണിക്കാം ഞാൻ
പിഴതീർത്തെഴുതിക്കഴിഞ്ഞുകൊള്ളട്ടെ
കൊഴിയും രസമങ്ങയ്ക്കതു
മിഴിയിൽ കാണുമ്പൊഴൊക്കെയിനി വഴിയേ