Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 23

23

"മത്തേഭേന്ദ്രൻ തരിയ്ക്കും കടമതുരസിടു-
മ്പോൾ പ്രകമ്പിയ്ക്കയാൽ വൈ-
ലത്തൊപ്പം ഞട്ടിവിട്ടിട്ടുതിരുമണിസുമം-
കൊണ്ടു ഗോദാവരിയ്ക്കായ്
ഒത്തർച്ചിയ്ക്കുന്നു മാന്തിപ്പുഴുവിനെ നിഴലിൽ
പക്ഷി കൊത്തുന്ന തോലൊ-
ത്താർത്ത്യാ പൂങ്കോഴി മോടാദികൾകരയുമൊരാ -
ത്തീരനീഡദ്രുമങ്ങൾ."


ഒരുമാതിരി കാണിച്ചേൻ
പരമാദൃത സൽക്കവേ!
പരമങ്ങിനി മേലൊത്ത
തരമോടെഴുതീടുക.


മടിച്ചു ശങ്കുണ്ണിയിരുന്നിടാതേ
തടിച്ചമോദത്തൊടു തർജ്ജമയ്ക്കായ്
പടിച്ചവണ്ണം തുനിയേണമെന്നും
നടിച്ച ഗാംഭീര്യമൊടോതിടേണം


സംസ്കൃതപദമതു ചെറ്റും
ചേർക്കാതേ കുഞ്ഞിരാമവർമ്മനൃപൻ
ചിക്കന്നു ചെറിയ വൃത്തവു-
മാക്കിയയച്ചിട്ടുമുണ്ടു വേണ്ടവിധം.