Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 22

22

കൊടുങ്ങല്ലൂർ 16-5-66


അങ്ങായുള്ള മമത്വമോർത്തിടയിടെ-
പ്പദ്യങ്ങൾ കെട്ടിച്ചമ-
ച്ചങ്ങോട്ടെക്കെഴുതുമ്പൊഴുത്തരമയ-
യ്ക്കില്ലെന്നു വന്നപ്പൊഴേ
ഇങ്ങുള്ളോരു വിഷാദമല്പമൊരെഴു-
ത്തിൽക്കാട്ടിയെന്നാലതെൻ-
ചങ്ങാതിയ്ക്കു കടന്നൊരാപ്പരിഭവം
കത്തായതത്യതം.


രണ്ടാം പദ്യമെടുത്തെടുത്തു മുഴുവൻ
ഖണ്ഡിച്ചിടട്ടേ ചെടി-
യ്ക്കേണ്ടാ നൽകൃതി തോന്നുകില്ല നടുവ-
ത്തച്ഛന്നുമെന്നാകിലോ
വേണ്ടാ വെഴ‌മണിയച്ഛനങ്ങു പരലോ-
കം പോകുവോതാമഹാ-
നുണ്ടാം സൽകൃതിരീതിയെന്തിനു ഭവാൻ
കയ്ക്കൊണ്ടു ചൊൽക്കൊണ്ടതും


തെറിറന്നെഴുത്തിനണ പാതികൊടുത്തിടേണം,
പറ്റുന്നതല്ലതു ഭവാനിതു ചൊല്ലിടേണം,
മറ്റൊന്നുമിങ്ങൊഴിവിനായ് പറയുന്നപക്ഷം
മുറ്റും നമുക്കു ചെവിയിൽ കയറില്ല സൂക്ഷ്മം


അതുപോട്ടേ കൊച്ചുണ്ണി-
ക്ഷിതിപൃഷ്ഠപതിയ്ക്കയച്ച കത്തും ഞാൻ
അതിപുഷ്ടരസം കണ്ടിതു
മതി പെട്ടന്നപ്പൊഴെന്നുടെ കളുർത്തു.


അദ്ദിക്കിൽ തന്നെയില്ലേ തവ കൃതി ശിശു ശ-
ങ്കുണ്ണിയും സൌഖ്യമല്ലേ
പ്രോദ്യല്‍ക്കാവ്യങ്ങൾ മെല്ലേ പിഴയുടനെയുതൃ-
ക്കുന്ന തമ്പാനുമില്ലേ?
വിദ്യയ്ക്കായ്മോഹമല്ലേ വിരുതുമുടയ കു-
ണ്ടൂരുമന്നാട്ടിലില്ലേ
മദ്വാക്കിൻ മൂലമല്ലേ മഹിമ മുഴുവനും
തന്ന രാജാവുമില്ലേ.


ഓഹോ ശങ്കുണ്ണിമാത്രം മമ സവിധമതിൽ
പാർത്തിടുന്നുണ്ടു മുറ്റും
മാഹാത്മ്യം പൂണ്ട മറ്റുള്ളവരുടെ കഥ തു-
മ്പില്ലതെന്നോതിടൊല്ല
"സ്നേഹം പഥ്യം" തുടങ്ങിപ്പലതുമിവ ഭവാൻ
ഹന്ത ശീലിപ്പതുണ്ടെ-
ന്നൂഹംകൊണ്ടാണു ചോദിച്ചതു വിവരമയ-
ച്ചാലുമിഛാനുകൂലം.


ഇപ്പോൾ നടുവം കുന്നം
കയ്പു കൃതിക്കുള്ളൊരാക്കുടുപ്പിള്ളി
മൂപ്പിലെ നേരംപോക്കിൽ
സാപ്പാടതിവർക്കു പൊങ്ങി പുലർകാലേ.


സൂതാശൌചം വരുമ്പോൾ സുകവികലമണേ!
വന്നുചേരും ഭവാനെ-
സ്ഫീതാമോദേന കാണുന്നതിനു പുനരടു-
ത്തെട്ടുനാൾ വിട്ടിടാതെ
ജാതിത്തത്തോടുകൂടിപ്പല വെടികളുമായ് -
പദ്യവും തീർത്തിതെന്തെ-
ന്നേതും ചോദിച്ചിടാത്തപ്പടി പൊടിപൊടിയായ് -
ക്കൂടിടാം കൂട്ടർകൂടി