Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 21

21

കൊടുങ്ങല്ലൂർ 9_5_66


മുമ്പേ തർജ്ജമമാത്രമായിയൊരു ക-
ത്തെത്തിച്ചുവല്ലോ ഭവാ
നമ്പേറുമ്മമതാനിധേ! പരമതിൽ
പദ്യങ്ങൾ ചേർത്തീടുവാൻ
വമ്പേശും വരസൽകവിവ്രജമണേ!
പറ്റീല തെറ്റീ ഗുണ-
ക്കൊമ്പേറിക്കളിയാടിടും പുതിയ വാ-
ന്മീക്യാഖ്യപുംസ്കോകിലം.


വാത്സല്യപൂർവ്വമഴകോടുമിടയ്ക്കിടക്കു
സത്സാധുമാനിതമതേ! വിരവോടു പത്രം
ഉത്സാഹമില്ലെഴുതുവാൻ കഴിയില്ലിതെന്നാ-
ത്വൽസാരവാക്കു മമ സങ്കടമായിടുന്നു.


ഇനിയ്ക്കങ്ങെഴുതില്ലെന്നാൽ
തനിയ്ക്കും താദൃശാദരം
തനിയ്ക്കു ഞാനുമെഴുതി-
ലിനിക്കാഴ്ങ്കെന്റെ വാശിയും.


മാസത്തിൽ കത്തൊന്നീ-
ദാസനു വിടുവാൻ മടിച്ചിടുന്നെന്നാൽ
വാസനകൂടും കവിവര!
ഭൂസുര! മൌനവ്രതം വശമിനിയ്ക്കും


കൊടിയ സുകവിയാകും കൊച്ചുകൊച്ചുണ്ണിധാത്രീ-
തടപരിവൃഢനാർക്കെന്നാകിലും വേണ്ടതില്ല
വടിവൊടു കൃതി തട്ടിത്താങ്ങിയാലും ഭവാനി-
പ്പടിയുടലെളുതാക്കിത്തീർത്തതദ്ദേഹമല്ലേ