Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 20

20

കൊടുങ്ങല്ലൂർ 27_4_66


തിങ്ങും വേഴ്ചയെഴും നമുക്കെഴുതുവാൻ
കൂടിക്കുറച്ചീയ്യിട-
ക്കങ്ങുന്നിട്ടു പിടിച്ചിടുന്നതു കണ-
ക്കല്ലേ കവീന്ദ്രപ്രഭോ!
അങ്ങും കേവലമിങ്ങുമുള്ള വിവര-
പ്പത്രം വിടില്ലെങ്കിലോ
ഭംഗിക്കും മമതക്കുമെത്ര കുറവാ-
ണെന്താണമാന്തവ്രതം?


മനോരമക്കും മതിയുള്ളവര്‍ക്കു
മനോരമിക്കും കൃതി തീർത്തയക്കും
അനർഘകീര്‍ത്തേ! കൊതിപൂണ്ടിരിക്കു-
മിനിക്കുമാത്രം കുതുകുന്തമാക്കും


ഇങ്ങിനെയങ്ങു തുടര്‍ന്നാ-
ലെങ്ങിനെയെന്നോട്ടുബുക്കു നിറയുന്നു?
തിങ്ങിന രസമൊടുമുട-
നങ്ങിനിയെങ്കിലുമയയ്ക്കു പത്രത്തെ.


കേട്ടില്ലേ വർത്തമാനം ചിലതിഹ ചിതമോ-
ടോതുവാനുണ്ടു "രാജാ-
വിഷ്ടം പാരം നടിക്കും സഹജനുടെ മഹൻ
മോതിരം രണ്ടെടുത്തു;
പൊട്ടാൻ "മറ്റേസ്ഥലത്താ'യവനു രതികളിൽ
കൂട്ടുകാരത്തിയാളാ-
ച്ചാട്ടുന്മേൽ കേറ്റിവിട്ടിട്ടമളിയിതു പിണ-
പ്പിച്ചുവെന്നാണു കേൾവി


തട്ടാൻ മുറിച്ചിതൊരുവിധ-
മൊട്ടും "മറ്റേ സ്ഥലം"മുറിക്കാതെ
പെട്ടന്നൊളിച്ചുപോൽ മഷി-
യിട്ടാലും കണ്ടിടാതെയദ്ദേഹം


ഞാണുന്മേൽ കളി വന്നിരുന്നിതിവിടെ-
ക്കെങ്കേമനാണായതിൽ
കാണുമ്മേസ്തരിയെന്തു ചൊൽവതവനി-
ല്ലാതില്ലൊരഭ്യാസവും;
ക്ഷീണം ലേശവുമില്ലവന്നു പലതും
കാട്ടീടിലും, കണ്ടിടും
കാണിക്കൂട്ടർ സലാം കൊടുത്തു പലതും
സമ്മാനവും മാനവും.


മോഹിനിയാട്ടം വന്നൂ
മോഹനമാണതുമനേകകാമിജനം
മോഹം മുഴുത്തു പിന്നെ
സ്നേഹവുമായ് കൈകടത്തിവച്ചു സഖേ!


ഭാഗവതർ വിഡ്ഢിയാണൊരു-
ഭാഗം നോക്കുമ്പോൾ നേട്ടുവൊൻ പൊട്ടൻ
പൊട്ടക്കണ്ണൻ, ദോഷം
പോട്ടേ, ഗുണഭാഗമുള്ളതും പറയാം.


ഒരു വരതനു "കുഞ്ഞുക്കുട്ടി"യാട്ടന്നിനച്ചാൽ
പറവതിനെതിരില്പേ നല്ലതാണില്ല വാദം;
പരമപര കണക്കിൽകൂട്ടിടാൻ നന്നതൊന്നാ-
ന്തരമിതി പറയാൻ വയ്യത്രയേ ദോഷമുള്ളു


പോട്ടേ മഹാഭിസ്സതിനിയ്ക്കിവറ്റെ-
യൊട്ടുക്കു പാര്‍ത്താൽ ബഹുപുഛമാണേ;
പിട്ടല്ല പെണ്ണിൽ ഭൂമമില്ലതും നിൽ-
ക്കട്ടേ മഹേശീഭജനത്തിലല്ലോ.


കേൾക്കൊന്നു പെററപുലയുണ്ടതടുത്തു വന്നാ-
ലക്കാലമെത്തുമവിടെക്കബളിക്കയില്ല;
ഭോഷ്ക്കല്ല പത്തുദിവസം സുഖമൊത്തുപാര്‍ത്തു
തീര്‍ക്കാന്നമുക്കു കൃതി സൽകൃതിലാള്യകീര്‍ത്തേ!


ദോഷാകരവരകീര്‍ത്തിവി-
ശേഷാകര! ശൃണു കരാറൊടക്കാലം
ശേഷം സന്തോഷിച്ചു വി-
ശേഷം പറയാം മുറയ്ക്കു മുഖദാവിൽ.