Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 11

11

കൊടുങ്ങല്ലൂർ 17 2 1066


പരം ഭവാനായ്പതിവിൻപ്രകാരം
വരുന്നനാൾ പത്രമതങ്ങയപ്പാൻ
തരം ലഭിച്ചില്ലിഹ ജോലിവന്നു
പരക്കയാലെന്തു പറഞ്ഞിടേണ്ടു.


ഇവിടെച്ചില നാടകം കൃതിച്ചും,
ജവമാര്‍ക്കെന്നു പരം തരംതിരിച്ചും,
അവനീസുര! ഘോഷമായിരുന്നൂ
കവിതപ്പെണ്‍കൊടിയാൾ കളിച്ചിരുന്നൂ


കൊച്ചുണ്ണിജ്യേഷ്ഠനും ഞാനു-
മിഛപോലിഹ നാടകം
തീര്‍ച്ചയായിത്തീര്‍ത്തിതാഗ്ഘോഷ-
ക്കാഴ്ചയാണിന്നലേവരെ.