Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 10

10

മനസ്സു വല്ലാതുഴലുന്നു, കണ്ണിൽ
കനത്തു കണ്ണീരൊലിവന്നിടുന്നൂ,
അനക്കിയാൽ കൈവിറയുണ്ടെഴുത്തി-
ന്നിനിയ്ക്കു വിഘ്നം പലതുണ്ടിദാനീം


നീലക്കാർവര്‍ണ്ണനാം വെണ്മണിജനകനിളാ-
വാനവൻ വാനുപുക്കാ-
ക്കാലത്തിക്കണ്ട ഭാഷാകവികളെ കൃതി കാ
ണുന്ന കണ്ണൊന്നു പോയീ;
ലീലാപ്രോൽഗാരിഹാസ്യല്ലലിതരുചി പെറു-
മ്മാറു മാലോകർ കേട്ടാൽ
ചാലേ തുള്ളുന്ന പച്ചഫലിതമതുരചെ-
യ്തെന്ന തന്നേ കഴിഞ്ഞു.


പരിചൊടു പതിമൂന്നാന്തിയ്യതിയ്ക്കു സ്തശൈലോ-
പരി കതിരവദേവൻ പേയ്മറഞ്ഞോരുശേഷം
പരമിഹ മണി പത്തും പിന്നെയൊന്നും കഴിഞ്ഞ-
പ്പരമശുഭമുഹൂർത്തത്തിങ്കലഛൻ ... ... ... ... 


പത്തുണ്ടൊയ്മ്പതുപോര കോട്ടയമെഴും
വയ്മ്പേറിടും നമ്പൂരാ-
നുള്‍ത്തണ്ടിൽ കരുതാതെ പാദമരുൾചെ-
യ്തദ്ദിക്കിലോര്‍ക്കിൽ പി ...
എത്തേണ്ട കുറവുള്ളിടത്തു മുഴുവൻ
കണ്ണൊന്നു നോക്കൂ സഖേ!
വിത്തുണ്ടെങ്കിലെടുത്തതൊക്കവെ വിത-
ച്ചേക്കൂ മുളയ്ക്കട്ടെടോ


കുണ്ടൂര്‍ക്കുമീ വിവരമൊന്നു കറിച്ചു കാട്ടി-
ടേണ്ടുന്ന ഭാരമവിടേയ്ക്കിത തീറുതന്നേൻ;
വേണ്ടുന്നമട്ടു വിവരങ്ങൾ മുറയ്ക്കു കാട്ടി-
ക്കൊണ്ടീടു കണ്ടിതുടനേ മറവിപ്പെടാതെ.