Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 7

7

കൊടുങ്ങല്ലൂർ 7-1-1066


കാട്ടൂരെക്കൊച്ചുകൃഷ്ണൻവശമൊരു ചെറുക-
ത്തങ്ങോട്ടയ്ക്കയച്ചേ-
നൊട്ടേറെക്കൂറുകൂട്ടും കവിവര! തവ കയ്-
ത്താരിൽ വന്നെത്തിയില്ലേ?
പിട്ടേറും വില്ലുവട്ടത്തൊടു ചിതമൊടു ശ-
ങ്കുണ്ണി പോരാടുവാനേർ-
പ്പെട്ടോരാപ്പത്രവും ഞാനവനുടയ കരേ
ബുക്കുമര്‍പ്പിച്ചിരുന്നൂ.


വിശ്വാസമേറിയൊരു നിൻകൃതി കണ്ടിടാഞ്ഞി-
ട്ടാശ്വാസമില്ല മമ മാനസമായതിങ്കൽ;
വിശ്വാന്തരത്തിൽ നിറയും സിതകീര്‍ത്തിപൂര-