Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 6

6

കൊടുങ്ങല്ലൂർ 30-12-1065


കല്യശ്രീകവിരതാമേ! കളമൊടീ-
പ്പത്രങ്ങളെല്ലാം ക്രമാൽ
ചെല്ലേറുന്നൊരഡുർവഴിക്കു വിടുവൻ
വേഗത്തിലെത്തീടുവാൻ;
തെല്ലെന്നാൽ തവ നഷ്ടമാകിലുമതിൽ
കണ്ണൊന്നടച്ചാലുമ-
ങ്ങല്ലെന്നാൽ പ്രതിപത്രമാത്തവ സമ-
സ്യാപൂര്‍ത്തി കിട്ടാതെയാം


പത്രം താങ്കൾക്കയപ്പാൻ പരിചൊടെഴുതി ഞാൻ
മുമ്പു പത്രാധിപര്‍ക്ക-
ങ്ങെത്തും മുമ്പായയച്ചെൻപകിരിയിഹ സഖേ!
വേണ്ടവേണ്ടായതെന്നും
ചിത്തം ചേരും ഭവാൻതന്നുടയ മതമറി-
ഞ്ഞിട്ടിനിപ്പേടി വേണ്ട-
ങ്ങെത്തില്ലാ പത്രമൊന്നെങ്കിലുമയി മമ പ-
ത്രങ്ങളല്ലാതെ പോരേ?


തക്കമൊടെഴുത്തിരിങ്ങാ-
ലക്കുട വഴിയായച്ചുകൊള്ളാം ഞാൻ;
കേൾക്കുകതമാന്തമായി-
പ്പൊയ്ക്കോട്ടെ കിട്ടുമന്നു കിട്ടട്ടെ.