കൊടുങ്ങല്ലൂർ 25-12-1065
വിദ്യാ വിദഗ്ദ്ധതപെടുന്ന ഭവാനയച്ച
പദ്യങ്ങൾ രണ്ടുമഹമേകി മനോരമയ്ക്കായി;
ഹൃദ്യത്വമാര്‍ന്നൊരു സമസ്യകൾ വിട്ടതില്ല
തദുര്‍ഘടം പരിചിനോടു പറഞ്ഞിടാം ഞാൻ
താന്താഞ്ചെയ്തൊരു പൂരണത്തൊടു വിടും
പാദങ്ങളല്ലാതഹോ
സ്വാന്തഞ്ചേര്‍ന്നവർ ചേര്‍ത്തടിയ്ക്കുകയതി-
ല്ലെന്നാണ് ചട്ടം സഖേ!
നോന്തഞ്ചത്തൊടുമെന്തിനാണതു വൃഥാ
ഭഞ്ജിപ്പതെന്നോര്‍ത്തതിൽ
പൂന്തേഞ്ചോര്‍ന്ന സമസ്യ രണ്ടുമെഴുതാൻ
വയ്യാതയായ്മന്നു മേ.
ഞാനെൻ പത്രികയൊന്നുകൂടിയിതിനോ-
ടൊന്നിച്ചയയ്ക്കുന്നു ചെ-
റ്റൂനമ്പറ്റി നമുക്കൊരച്ചുപിഴകൊ-
ണ്ടെന്നാലതും വാദമായ്;
ജ്ഞാനമ്പാരമെഴുന്ന പത്രപതിയും
കൈവച്ചുകണ്ടാലുമീ-
സ്ഥാനം പാക്കുകിലെന്റെ വാക്കിനിനിമേൽ-
തെല്ലൊന്നു ചെല്ലാന്തരം.
ഹേ വിലാസകവിതാനിധേ! ഭവ-
ന്മേൽവിലാസവുമവര്‍ക്കയച്ചു ഞാൻ;
മേൽ വിലംബമണയാതെ പത്രവും
കൈവിലയ്ക്കു തവ കയ്യിലെത്തുമേ.