Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 31

31 തോട്ടയ്ക്കാട്ട് ഇക്കാവമ്മ

കാത്യായനീശ'നൃഷിനാരദവാപി'തന്നിൽ-
പ്പാര്‍ത്തീടുമീശ്വരനനന്തഗുണാവലംബൻ,
മാര്‍ത്താണ്ഡചന്ദ്രശിഖിലോചനനപ്രമേയൻ
പ്രീത്യാ കൃശാംഗി! ഭവതിയ്ക്കു വരം തരട്ടെ.


പുണ്യപ്പൊൽപ്പുരമേ! പുകൾപ്പുതുമഴ-
ക്കാറേ! മഹാഭാഗ്യലാ-
വണ്യസ്വസ്ഥലമേ! വിധാതൃമഹിഷീ-
ലാസ്യസ്ഥലാസ്യാംബുജേ!
വർണ്യാഗണ്യഗുണേ! തവാശയമതിൽ-
ത്തിക്കിത്തിരക്കുന്ന കാ-
രുണ്യത്തിൻ കലയാ ധരിയൊരു മഹൽ-
ക്കാര്യം ഭവിയ്ക്കുന്നു മേ.


ഇയ്യാളെൻ തനതാ,ളിവൻ തിരുവിതാം-
കൂറിൽദ്ദിവാൻസ്വമികൾ-
ക്കിയ്യൂഴം തവ വല്ലഭന്റെയൊരെഴു-
ത്തിന്നായ് വരുന്നൂ ശുഭേ!
വയ്യായെന്നുരചെയ്തിടാതതു കൊടു-
പ്പിയ്ക്കേണമെന്താകിലും
പീയൂഷാതിഗവാണി! നല്ലതു ഭവി-
യ്ക്കട്ടേ നിനക്കെപ്പൊഴും.


ചൊൽക്കൊള്ളും തോട്ടയ്ക്കാ-
ട്ടിക്കാവമ്പിൽ ഗ്രഹിക്കുവാൻവേണ്ടി
ഇക്കുറിയെഴുതിടുന്നേൻ
ചിക്കെന്നൊറവങ്കരക്ഷമാദേവൻ.