Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 30

30 ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ

പൊൽത്താർശരന്റെ കമനീയകളേബരത്തെ
പ്രത്യക്ഷമക്ഷിയിലെരിച്ചവനാത്തകാമം
തൃത്താലിചാർത്തിയ മറപ്പൊരുളിന്നു യുഷ്മൽ-
പ്രത്യൂഹസന്തതി കളഞ്ഞു വിളഞ്ഞിടട്ടേ.


ഇക്കൃഷ്ണപിള്ള നിജനിസ്വതകൊണ്ടു പാരം
ദുഃഖിച്ചിടുന്നു സതതം വിതതപ്രകീര്‍ത്തേ!
സര്‍ക്കാർവകുപ്പണിയിലൊന്നു ലഭിച്ചുചെന്നാ-
ലിക്കാലമൊന്നു പരിതാപമടങ്ങുമത്രേ.


വില്ലേജിൽമേനവനെഴും തൊഴിലിന്നു പാര്‍ത്താ-
ലില്ലാ സഖേ! കുശലതക്കുറവിന്നിവന്നു്;
കല്യാണസഞ്ചയനിധേ! വിളികൊണ്ട 'പോട്ട'-
വില്ലേജിലായതിനുമിന്നൊഴിവുണ്ടു പാര്‍ത്താൽ.


ഉണ്ടോ നിനയ്ക്കിലൊഴിവിന്നു ഭവന്മനസ്സു-
കൊണ്ടാപ്പണിയ്ക്കു തരമായ് വരുമോ ജനാനാം; 
ണ്ടും നമുക്കൊരറിവില്ലതു സാദ്ധ്യമെന്നാൽ-
ത്തിണ്ടാടുമിയവനു വേലകൊടുക്കിൽ നന്നു്.


ഭൂരിദാരിദ്ര്യവാൻ 'തട്ടാ-
ശ്ശേരി'യിൽക്കൃഷ്ണപിള്ളതാൻ
ചാരവേ തവ ചേരുന്നു
പാരവശ്യപയോനിധി.