Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 29

29 ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ

പിടുപ്പെഴും മർത്യരെയിന്നു 'സര്‍വ്വേ'-
പ്പഠിപ്പിനായിട്ടിവിടത്തിലെല്ലാം
എടുപ്പതുണ്ടെന്നൊരു കിംവദന്തി
നടപ്പിലായ് വന്നതു സത്യമല്ലേ?


തുഷാരദ്യുതിപ്രസ്ഫുരച്ചാരുകീര്‍ത്തേ!
പിഷാരോടിയാം രാഘവൻ ത്വത്സമീപേ
വിഷാദേന വന്നായതര്‍ത്ഥിച്ചിടുന്നൂ;
മൃഷാ വിട്ടിടൊല്ലിജ്ജനം സാധുവത്രേ.