പെരുവനമതിൽക്കൃഷ്ണയ്യൻ തൊട്ടുയര്‍-
ന്ന കവീശ്വര-
പ്പെരുവനമതിൽച്ചുറ്റീടുന്നൂ സമു-
ദ്യമമാരുതൻ
സുരുചിരമതിൻ പത്രവ്യൂഹം പൊഴി-
ഞ്ഞു പറന്നിതാ
വരുവതിനൊരുങ്ങുന്നു പാരിൽ പരം
നിറയും വിധം.
"ശാരദ ചന്ദ്രിക'യെന്നൊരു
പാരളവറിയുന്ന മാസിക വരുന്നു;
ആരണ! തവ മംഗളകൃതി
ചേരണമതിനുള്ള ജാതകംതന്നിൽ.
വിദ്വൻ! കേരളവര്‍മ്മഭൂപരിവൃഢ-
ന്റേയും ഭവാന്റേയുമാ-
പ്പദ്യം മദ്വചനേന നിങ്ങളൊടിര-
ക്കുന്നുണ്ടിതാ ചന്ദ്രിക;
ആദ്യാതീവ കിശോരയായി വെളിയിൽ
സ്വാത്മാവിനെക്കാട്ടുവാ-
നുദ്യോഗിയ്ക്കുമിവൾക്കുദിയ്ക്കരുതനു-
ത്സാഹം ഭവത്സാഹസാൽ.