Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 20

20 എ. ആർ. രാജരാജവമ്മ കോയിത്തമ്പുരാൻ എം. എ.

പര്‍പ്പാവനീശ്വര! കുറച്ചൊരു കാരണത്താ-
ലിപ്പാരിടത്തിലഹമാഗതനായിദാനീം
വിപ്രാദി മറ്റു ചിലരൊത്തു വസിച്ചിടുന്നൂ;
ത്വൽപ്രേക്ഷണത്തിലൊരു കാംക്ഷിതമുണ്ടുതാനും.


എന്നാലതിന്നു സമയം തരമാകുമെന്നാ-
ലെന്നാകുമെന്നു,മെവിടെയ്ക്കു വരേണമെന്നും
ഇന്നീവരുന്ന മമ ദൂതനൊടോതിയാലും;
നന്നായിരിയ്ക്കുമൊരു പത്രിക നല്കിയാലും.


ഒറവങ്കരവിപ്രന്റെ
കുറിയാണിതു ഭൂപതേ!
പറയാതിന്നവര്‍ക്കെന്ന,-
തറിയാമാദ്യവാചകാൽ.