ചമൽക്കാരമില്ലാത്ത പദ്യങ്ങളിത്ഥം
ചമയ്ക്കുന്നതിന്നാര്‍ക്കുമേ തോന്നിടായ്‍വാൻ
ഉമയ്ക്കും, രമയ്ക്കും, വിരിഞ്ചപ്രിയയ്ക്കും
നമിയ്ക്കുന്നു; ഗര്‍വ്വം ഹരിയ്ക്കും ഹരിയ്ക്കും.
താതൻ താര്‍ക്കികവര്യനായ ...
... ഭൂമീസുരൻ,
മാതാ മാധവഭക്ത, പശ്ചിമപയോ-
രാശീശരാചാര്യരും,
ചാതുര്യം കലരും കുലം തവ മഹാ-
... ... ര്‍ജ്ജിതം
നീതാനിങ്ങിനെ ഗര്‍വ്വിയാവതിനഹോ!
കണ്ടീല ഞാൻ കാരണം.
മിടുക്കനാണെന്നഭിമാനമൊട്ടും
നടിച്ചിടൊല്ലേ വപുഷാവനീശ!
പടിപ്പുരക്കാരനയച്ച പദ്യം
തടിച്ച നീ കണ്ടു വിറച്ചതില്ലേ?