Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 6

6 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

പര്‍പ്പക്ഷിതീശ! തവ മംഗളമസ്തു നിത്യം
ത്വൽപ്പക്ഷപാതിയൊറവങ്കരഭൂമിദേവൻ
ഉൾപ്പെട്ട കാംക്ഷ ചെറുതൊന്നറിയിച്ചിടുന്നേ-
നിപ്പട്ടരിൽക്കനിവു ചെയ്ക കവീന്ദ്രമൌലേ !


ഒന്നാമത്തതിലാര്യരോടനുചിതം
തുച്ഛാര്‍ത്ഥനം, സ്വാത്ഥമാ-
ണെന്നാലങ്ങിനെയു,ണ്ടതല്ല പരനാ-
ണാവശ്യമെന്നേ വരൂ!
എന്നാലിന്നിതു സാധകന്നുമിതരാ-
പേക്ഷം പ്രഭോ! സര്‍വ്വഥാ
നിന്ദ്യം മാമകസാഹസം കരുതുകിൽ
സ്സര്‍വ്വം ദയാചാപലം.


പോതങ്ങളായിരുവരുണ്ടു സഹോദരന്മാർ,
മാതാവുമുണ്ടിവ, നടുക്കള പൂർവ്വവിത്തം;
താതൻ മരിച്ചു, കുലവിത്തമെടുത്തു തിന്മാ-
നാതങ്കമായിവർ മഹാനസശീലരല്ല.


മറ്റ്റിക്ലേഷൻപരീക്ഷാവധി വിധിയനുകൂ-
ലിച്ചു പാസ്സാക്കിവിട്ടൂ;
ചെറ്റിക്ലേശം ഫലിപ്പിപ്പതിനൊരു വഴി കാ-
ണാതിവൻ കേണിടുന്നൂ;
വറ്റിയ്ക്കാം ത്വൽപ്രസാദാലിവനുടെ പൃഥുദാ-
രിദ്ര്യമാകും സമുദ്രം;
പറ്റിയ്ക്കാമിന്നു ദീനാവനസുകൃതഭരാ-
പാദനം സാദരം തേ.


വിദ്യാഭിലാഷപരിപന്ഥി ദരിദ്രഭാവാ-
ലദ്യാഭിഭൂതാനധികം ശിവരാമവിപ്രൻ;
സാ ഭവൽക്കരുണയാലിവനിന്നു സര്‍ക്കാ
രുദ്ദ്യോഗമൊന്നു കവിവര്യ! ലഭിച്ചിടട്ടേ.