Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒറവങ്കര നമ്പൂതിരിയുടെ കത്തുകള്‍ / ഒറവങ്കര 2

2 1023-ൽ തീപ്പെട്ട കൊച്ചി കേരളവർമ്മ (ബി. എ.) മഹാരാജാവു

മഞ്ജുത്വം കൈക്കലാക്കീ കവികലതിലകൻ
കൊച്ചുകൊച്ചുണ്ണിഭൂപൻ,
കുഞ്ഞിക്കുട്ടക്ഷിതീശൻ ദ്രുതതരകവിതാ-
വൈഭവം കൊണ്ടു ചാടി,
സഞ്ജാതാമോദമന്നെൻഗുരുവരനുമഹോ!
പദ്യമേറ്റം ചമച്ചൂ;
ഭഞ്ജിയ്ക്കാതേ 'കടിഞ്ഞിൽപ്രസവ'സദൃശ-
മായ് ഞാനുമൊപ്പിച്ചു മാറി.