Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 22

22 അച്ചുതത്തു് ചെറിയ ശൂലപാണിവാരിയവർ

കുറച്ചു കാര്യത്തിനു നിങ്ങളെന്നെ-
ക്കുറിച്ചു കൂറൊത്തു കുറിച്ച പത്രം,
മറിച്ചു ഞാനോതുകയല്ല, തള്ളി-
മറിച്ചു നമ്മെ പ്രമദാര്‍ണ്ണവത്തിൽ


പണ്ട് നമ്മൾ പഠിച്ചു പാര്‍ത്തുവരുമാ-
ക്കാലംതുടങ്ങിപ്പൊടി-
ച്ചുണ്ടായ്‍വന്നൊരു കൂട്ടുകെട്ടിനളവു-
ണ്ടാക്കാൻ ഞരക്കം സഖേ;
കണ്ടോ സംഗതി, ഞാനിതാ വിവശനായd
ചങ്ങാതിമാരെപ്പിരി-
ഞ്ഞിണ്ടൽപ്പെട്ടുഴലുന്നു താങ്കളുമതോര്‍-
ക്കുന്നോ, മറന്നോ കഥ?