Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 20

20 മലയാളി പത്രാധിപരവർകൾക്ക്

മമതയൊടു ഭവാനയച്ച പത്രം
മമ ശുഭയോഗമൊടിന്നു വന്നുചേർന്നു;
അമിതരസമതേറ്റുവാങ്ങി ഞാനുൾ-
പ്രമദമദക്കടലിൽക്കിടന്നു മുങ്ങി.


മാനത്തള്ളലെഴും മഹാകവികളാം
ത്തേനെത്തി 'മലയാളി' നാടകകള-
ത്തിങ്കൽ കളിക്കുംവിധൌ
ജ്ഞാനം തെല്ലു കുറഞ്ഞവര്‍ക്കൊരു രസം
തോന്നിക്കുവിൻ ഭീരുവായ്
ഞാനും ഹന്ത! പരം പരുങ്ങലൊടര-
ങ്ങേറാനൊരുങ്ങാമിനി.