Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 19

19 മലയാളി പത്രാധിപരവർകൾക്ക്

എൻപ്രിയപത്രാധിപരേ,
മുൻപു ഭവാന്മാര്‍ക്കിതാ സലാം തന്നു്
സംപ്രീതിയോടുകൂടി-
സംപ്രതി ചോദിച്ചിടുന്നു ഞാൻ കിമപി.


ചട്ടറ്റ സൽഗുണമെഴും 'മലയാളി' പത്രം
ചട്ടപ്രകാരമിനി നിങ്ങളയച്ചുതന്നു
കിട്ടുന്നതിന്നു കളിയല്ല, നിതാന്തമെന്നുൾ-
ത്തട്ടിന്നു നിന്നു കൊതി തുള്ളി മറിഞ്ഞിടുന്നു.


ചതി ഞാനോതുകയില്ലെൻ-
കൃതികുലമൌലേ, കഴുത്തറുത്താലും
പ്രതിഫലമായിട്ടിവസം-
പ്രതി പല പദ്യങ്ങൾ തീർത്തയച്ചീടാം.


ചന്തം കലർന്ന "മലയാളമനോരമ'യ്ക്കെൻ-
സ്വന്തം വകകൃതികളിൽ ചിലതേകിടാനായ്
ചിന്തിച്ചപേക്ഷയുമയച്ചു സഖേ, കലാശം
കുന്തംപിടിച്ചു കുതികുത്തിമറിഞ്ഞുപോയി.


പത്രമയയ്ക്കുന്നതിനാ-
പത്രാധിപർ ഹന്ത! ഫീസ് ചോദിച്ചു;
പുത്തൻ മനസ്സിനിക്കതി-
നിത്തവണയ്ക്കുത്ഭവിച്ചില്ല.


ആയതുപോലെ ഭവാനെ-
ന്നായതബുദ്ധേ, പിശുക്കനാണെങ്കിൽ
ആയതു മതി മതി, ഞാനീ-
വായ തുറന്നീല, മിണ്ടിയതുമില്ല.