Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 16

16 കേരളചന്ദ്രികാ പത്രാധിപരവർകൾക്ക്

രണ്ടുമൂന്നു വനിതാജനങ്ങളെ-
ക്കണ്ടിരുന്നു കവിപങ്‍ക്തിതന്നിൽ ഞാൻ
പണ്ടൊരിക്കലവരെപ്പുറത്തിനി-
ക്കണ്ടുവെങ്കിലിതു ചൊൽക 'ചന്ദ്രികേ':


പാതാളാവധി കേരളം തിരകിലും
പദ്യം പിഴയ്ക്കാതെക-
ണ്ടോതാനെങ്കിലുമാവതുള്ള മഹിളാ-
ലോകം മഹാദുര്‍ല്ലഭം;
എതോ ഭാഗ്യവശാൽ ചിലര്‍ക്കു കൃതിയിൽ
പാണ്ഡിത്യമുണ്ടെങ്കിലാ-
ച്ചാതുര്യം വെറുതേ കുടത്തിലെ വിള-
ക്കാക്കുന്നതാര്‍ക്കൊത്തിടും?


വന്നതു വന്നു, മടിക്കാ-
തിന്നുതുടങ്ങി ക്രമത്തിനിനിമേലാൽ
സന്നതഗാത്രികൾ കവിതയി-
ലുന്നതി കിട്ടുന്ന മട്ടെടുക്കട്ടേ