Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 12

12 കൊട്ടാരത്തിൽ ശങ്കുണ്ണി

ഞാനൊരു കവിതഭ്രാന്തിൽ
താനേ കേറിക്കടന്നു കയ്യിട്ടൂ:
മാനവനതിമോഹത്താൽ
താനെവനെന്നുള്ളതും മറക്കുന്നൂ.


കുറച്ചു പദ്യം പരിഹാസസംഗതി-
ക്കുറച്ചു ഞാൻ തീര്‍ത്തിതു, തീർന്നിടത്തോളം
കുറിച്ചയയ്ക്കുന്നു, ഗുണാഗുണങ്ങളെ-
ക്കുറിച്ചഭിപ്രായമയച്ചുകിട്ടുവാൻ.