Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 6

6 നടുവത്ത് അച്ഛൻനമ്പൂരി

കല്യന്മാര്‍ക്കൊരു കാതലായ് ക്കവികുല-
ങ്ങൾക്കൊക്കെയോതിക്കനായ്-
ത്തെല്ലും തെറ്റുവരാതെ മാധവപദാം-
ഭോജം ഭജിക്കും ഭവാൻ
ചില്വാനം ചില ദീനമുള്ളതഖിലം
മാറിസ്സുമാറായിരം
കൊല്ലം കാലമിരിക്കുവാനിടവരും,
കെട്ടോ, വരം കിട്ടുവാൻ.


സര്‍ക്കാർസൽക്കാരമാര്‍ന്നീദ്ധരണിമുഴവനും
കേളികേൾപ്പിച്ച സാക്ഷാൽ-
തയ്ക്കാട്ടിട്ടീരിമൂസ്സെൻഗുരുവരനമര-
ന്മാര്‍ക്കു ഡാക്കട്ടരായി
ഇക്കാണും നാടു വിട്ടോരളവുമുതലിനി-
ക്കുള്ളു പൊള്ളിച്ചലിക്കും
ദുഃഖത്തീയൊന്നു താണൂ ബുധതിലക, ഭവാൻ
ദൃഷ്ടിയിൽപ്പെട്ടശേഷം


ഉണ്ണികൾക്കും ഭവാനും ശ-
ങ്കുണ്ണിക്കും തറവാടിനും
അണ്ണന്റെ മകനും നേരാം-
വണ്ണം കുശലമല്ലയോ?


ആണ്ട മോദമൊടു മേലിൽ ഞാൻ നട-
ക്കേണ്ടതായ വിവരത്തിനൊക്കെയും
വേണ്ട മാതിരി കുറിച്ചയയ്ക്കുവാൻ
വീണ്ടുമെൻതല നിലം തൊടുന്നുതേ