Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 4

4 കല്ലറയ്ക്കൽ കട്ടപ്പമേനോൻ

വിദ്വൽകുലാഭരണ, വിദ്യയെടുത്തയപ്പാ-
നിദ്ദിക്കിലില്ലൊരു വിശേഷമശേഷമെന്നാൽ
ഉദ്യോഗമോടുമിനി ഞാനവിടുന്നു പോന്നോ-
രദ്ദോഷമറ്റ കഥയിത്തിരി വിസ്തരിക്കാം


ഒരു മണിയൊടുനാല്പത്തെട്ടുമിന്നിട്ടു പിന്നീ-
ടിരുപതുമൊരു സെക്കന്റും കഴിഞ്ഞോരുനേരം
വരകവികുലമൌലേ, കുന്നിപത്താന്തി പോരാൻ
'കുറിയട'മൊരുമിച്ചന്മാത്രമായ് യാത്രയായ് ഞാൻ


ചെണ്ടപോലെ വലുതായൊരു ഭാണ്ഡം
രണ്ടുപേരുമൊരുപോലെയെടുത്തൂ;
കണ്ടവര്‍ക്കു ചിരിയെകി നടന്നൂ:
കണ്ടശ്ശനി സഖേ, പിഴയാമോ?


ക്ഷീണിച്ചുഴന്നു ചെയിൽകൊണ്ടും വിയര്‍ത്തു
കക്ഷം കാണിച്ചുകൊണ്ടൊരു കുടം തയിരും ചുമന്നു
കാണാച്ചവുണ്ടിവകയായൊരു കണ്ണശേഷം
കാണാത്തൊരുത്തി ശരിയായ് ശക്തനത്തിനെത്തി


ബുദ്ധിപ്രഗത്ഭത പെടുന്ന കവീന്ദ്ര, ഞങ്ങൾ
ബുദ്ധിക്ഷയത്തൊടത്തു കണ്ടു കുറച്ചിരുന്നു;
സിദ്ധാന്തമല്ലി,തൊരുപാടതിനെശ്ശകാരി-
ച്ചദ്ധ്വാ തിരിച്ചു പുനരംബികയെ സ്മരിച്ചു


പുത്തൻ പൂച്ചക്കുരുപ്പാൽക്കവിടിയിവയെഴും
മാല മാറത്തു തൂക്കി-
'കിത്യേരേകെള്ളവേനക്കവെകൊണലകി'യെ-
ന്നിത്തരം മത്തരച്ച
മുത്തിച്ചെട്ടിച്ചിമൂശട്ടകളിൽവരെതിര്‍-
ത്തെത്തി രണ്ടാമതും വ-
യ്ക്കത്തപ്പാ, പ്രാതലാശ്ചര്യമിതനവധിമാ-
റ്റൊത്ത മാറ്റിത്തമല്ലേ?


ശകുനപ്പിഴയിപ്രകാരമോരോ-
വക കണ്ടിട്ടകതാർ കലങ്ങി ഞങ്ങൾ
വകയായിനിയെന്നു മാത്രമോതി-
പ്പുകവണ്ടിക്കു സമം തിരിച്ചടിച്ചു.


കോലും പ്രമോദമൊടു ഞങ്ങൾ വഴിക്കു കാണും
മാലോകരെക്കലശൽകൂട്ടി മറിച്ചുരുട്ടി
കാലാൽ കുറച്ചിട നടന്നഥ 'തല്ലുകൊള്ളി-
പ്പാലം' കടന്നു തണലത്തു കുറേക്കിടന്നു.


നല്ലോരു വെള്ളമിളകിക്കരമേലടിക്കും
കല്ലോലജാലചരമാം ചെറുവാതമേറ്റു
മെല്ലെത്തരുന്ന തനുവൊന്നു തണുത്തു പിന്നെ
ച്ചെല്ലാം തുറന്നൊരു മുറുക്കു മുറുക്കി ഞങ്ങൾ


മുറുക്കിനുള്ളോരു രസേന ഞങ്ങൾ
മുറയ്ക്കു മുണ്ടിട്ടു മുഷിഞ്ഞിടാതെ
ഇരിക്കുമപ്പോളകലത്തുനിന്നി-
ട്ടൊരുത്തി നേരിട്ടു വരുന്ന കണ്ടു


അദ്ദേഹക്കൊടി മൂടുമാറു കനക-
ക്കോപ്പുണ്ടു കോടങ്കിയാ-
മദ്ദേഹത്തോടു തുല്യനുണ്ടൊരു വെറും-
തെങ്ങൻ പുറംതാങ്ങു വാൻ;
ഉദ്ദേശം പതിനേഴിനൊന്നര കുറ-
ഞ്ഞീടും വയസ്സാണവൾ; -
ക്കിദ്ദേശത്തിലൊരുത്തിപോലുമവളോ-
ടൊക്കില്ല, ഭോഷ്ക്കല്ലിത്.


അടുത്തു വന്നായവൾ ഞങ്ങളോടൊ-
ട്ടടത്തു മുണ്ടിട്ടു മുറയ്ക്കിരുന്നു;
ഉടുത്ത മുണ്ടൊന്നു ചിരച്ചുകേറ്റി-
ത്തുടുത്ത മണ്ണേലവനും ചടഞ്ഞു


അടിയൊടു മുടിയോളമംഗമെല്ലാം
വടിവൊടു ഞങ്ങളടുത്തിരുന്നു നോക്കി;
ഇടയിലൊരു വിശേഷവിദ്യ കണ്ടേ-
നടിബലെ നല്ല രസം രസജ്ഞമൌലേ!,


ഒരു ചെറുപയറോളം പോരുമൊറ്റക്കുചം, മ-
റ്റൊരു കുചമൊരു കൈതച്ചക്കയോടൊത്തിരിക്കും
ചിരി വരുമിതു കണ്ടാ,ലായതല്ലാതെ പിന്നെ-
ക്കുറവൊരു ലവലേശംപോലുമപ്പെണ്ണിനില്ല


ആയതു കണ്ടുൾച്ചിരിയോടു
വായ കുറെപ്പൊത്തി നന്ദി ഭാവിച്ചു്-
ആയതമിഴിയാമവളോ
ടായി വിശേഷങ്ങൾ ഞങ്ങൾ ചോദിച്ചൂ


വിക്കലുകൊണ്ടാത്തരുണി-
യ്കക്ഷരമൊന്നും പുറപ്പെടാഞ്ഞിട്ടു്
കൊക്കൊക്കോയെന്നഞ്ചാർ
കൊക്കിയുരച്ചാൾ, ചിരിച്ചുപോയ് ഞങ്ങൾ


"അച്ചെന്തെങ്ങുള്ളൊരണ്ടിക്കടവതിലടിയ-
ത്തിന്റെ കുപ്പാ,ടതിൻ പേ-
രച്ചിങ്ങാപ്പിള്ളിയെന്നാ ണൊരു തുണി തരുവാ-
നുള്ളതിങ്ങോരുതന്നെ;
കൊച്ചുഞ്ഞിക്കുട്ടിയെന്നാണടിയനുടെ പഴം-
പേരു, വയ്പിൽകുറുപ്പാ-
ണച്ചൻ, നൽച്ചോറ്റുവാനിക്കരെയൊരു വഴിപാ-
ടേകുവാൻ പോകയാണ്


സ്ത്രീവൃന്ദങ്ങൾക്കു വേണ്ടും ഗുണമുടയ പഴ-
ന്തള്ളതൻ പേരു കുഞ്ഞി-
ക്കാവെന്നാ, ണായവര്‍ക്കുണ്ടതിസരസമിട-
ത്തട്ടുകാരെട്ടുപേര്;
ഗോവിന്ദൻനായരെന്നായടിയനൊരു പഴ
ങ്കാര്‍ന്നവന്‍ തീര്‍ന്നുവല്ലാ-
താ വിദ്വാൻ കപ്പമാടപ്പടി പൊടിപൊടി സ-
മ്മാനമായിമാര്‍ക്കായ്