Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 2

2 എളേടത്തു തൈക്കാട്ട് അനുജന്‍ മുസ്സ്

യൽപാദാബ്ജരജഃപവിത്രിതശിരാ-
സ്സോഹം നിമേഷായിതാ-
നബ്ദാൻ ദ്വാദശ വൈദ്യകാഗമമധീ-
യാനസ്സുഖം നീതയാൻ
ശിക്ഷാരക്ഷണവൃത്തിദാനവിനയാ-
ധാനൈഃ പിതാ യശ്ച മേ
തസ്യാചര്യമണേഭവാൻ പ്രതിനിധിർ-
ഭൂയാൽ കൃപാവാൻ മയി


കട്ടിക്കു ചയാം തായി-
ക്കുട്ടിക്കും സൈവ പെറ്റ കുട്ടിക്കും
ശിഷ്ടം പേര്‍ക്കും രസികവി-
ശിഷ്ട, ഭവാനും സഖേ, കുശലമല്ലേ?


മടത്തരം കൂടുമെനിക്കുമേഴാ-
മിടത്തിനും മറ്റിവിടത്തുകാര്‍ക്കും
മിടുക്കനാം മൈഡിയർസാർ, വിശേഷാ-
ലിടക്കെടിന്നേവരെയൊന്നുമില്ല.


അന്നു ഞാനവിടെനിന്നു പോന്നതിൽ-
പ്പിന്നെയൊന്നു പറവാൻ വിശേഷമായ്
ഒന്നുമില്ല സുമഹാമതേ, കളിർ-
ക്കുന്നിനുള്ള മകൾതൻ കൃപാബലാൽ


അവ്യാജഹാര്‍ദ്ദമസൃണൈന്നയനാനുപാതൈ-
സ്സക്രീഡഹാസപരിരംഭകചാവമര്‍ദ്ദൈഃ
അന്യൈശ്ച സാ പ്രിയതമാ ലളിതൈര്‍വ്വിലാസൈര്‍-
ദ്ധന്യം കരോതി കിമഹോ! ഭവദീയജന്മ.


അംഗാനി രേണുലുളിതാനി വിധൂയ താതേ-
ത്യവ്യക്തവര്‍ണ്ണമധുരം പുനരുച്ചരന്തീ
ആകസ്മികസ്മിതമുഖീ ദുഹിതാ സലീലൈ-
രാരോഹണൈസ്തവ കിമങ്കമലംകരോതി?