Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ശീവൊള്ളി നമ്പൂതിരിയുടെ കത്തുകള്‍ / ശീവൊള്ളി 1

1 എളേടത്തു തൈക്കാട്ട് അനുജന്‍ മുസ്സ്

കുട്ടിച്ചന്ദ്രൻ കുളിക്കും തിരുമുടിയി'ലെടു-
ക്കുന്നി'താ '‌വാരിയത്തീ'-
ക്കട്ടക്കണ്ണൻ കരാറാണടിയനൊരു ദിനം
കണ്ടു, കണ്ണാണു സത്യം;
പിട്ടല്ലെ”ന്നാളിമാരേഷണിപറവതു കേ-
ട്ടെങ്കിലോ നല്ല'തായി-
ക്കുട്ടി'സ്കന്ദന്റെയമ്മാത്തിനി വസതി നമു-
ക്കെന്നെണിക്കും ശിവാവ്യാല്‍.


സ്വര്‍വ്വാരസ്ത്രീസമാജം സകലമപി സലാം-
ചെയ്ത സൌന്ദര്യസംഖ്യാ-
സർവ്വസ്വം സംഭരിക്കും സരസതരസരോ-
ജാക്ഷിയെസ്സാക്ഷിയാക്കി
സര്‍വ്വസ്വത്തെസ്സമര്‍പ്പിച്ചലർശരസമരാ-
രംഭസംരംഭകേളീ-
സാര്‍വ്വീസ്സിൽ സാര്‍വ്വഭൌമസ്ഥിതി സപദി സഖേ,
സാധു സാധിപ്പതില്ലേ?


സാരസ്യം പെരുകും സരോജമിഴിമാർ
ചൂടും പളുക്കാം ഭവ-
ദ്വാരസ്യാരരവിന്ദബാണസമരാ-
പ്പീസിൽ കമാനാപ്സരായ്
സാരസ്ഥൈര്യമെഴും ത്വദീയഹൃദയാ-
യസ്സിന്നയസ്കാന്തമായ്
തീരെചക്രദുരാശ വിട്ടു ദുരിതം
നീക്കിസ്സുഖിക്കുന്നിതോ?


ഇയ്യിടെ നിങ്ങൾ വരിച്ചൊരു
മയ്യല്ക്കുണ്ണിക്കു കാണുവാനായി
ഇയ്യുപദേശശ്ലോകം
കയ്യൊടുകൂടിക്കൊടുപ്പതിനപേക്ഷ:


ബാലാസി യത്ത്വമബലേ, തദപാംസുലാനാ-
മാവേദയാമി പദവീം പുരുഷാര്‍ത്ഥസിദ്ധ്യൈ
ചേതോഹരാംഗി, ഭയമസ്ത്വപവാദതസ്തേ
സീതാപി യേന മലിനാ ജ്വലനേ വിശുദ്ധാ