1. ധീമാനായ ജി. പത്മനാഭകവിതാനത്യുല്ലസഭർഭക്തിയാൽ
ശ്രീമൽ കേരളവർമ്മദേവശതകം നിമ്മിച്ചതന്തര്‍മുദാ
കാമം ശ്രദ്ധയൊടിന്നു പാര്‍ത്തതിലിനിക്കുണ്ടായ കൌതൂഹലം
സീമാവൊന്നുകടന്നു സൽകൃതിയിലിന്നാര്‍ക്കില്ല കൌതൂഹലം
2. ശ്രീമൽകേരളവര്‍മ്മ സൽകവികുലോത്തംസങ്കിലുണ്ടാ യൊരുൾ
പ്രേമസ്ഫൂര്‍ത്തി വളര്‍ത്തിടുന്നിതു നമുക്കന്യാദൃശപ്രൌഢിയാൽ
ജന്മംതൊട്ടിതുനാൾവരക്കു മുളവായെല്ലാച്ചരിത്രങ്ങള
ക്ഷാമോക്ത്യാ വിവരിച്ചിടുന്നതഖിലം സൂക്ഷിച്ചുപാര്‍ക്കുംവിധൌ
മാനവിക്രമ ഏട്ടൻതമ്പുരാൻ (ഒപ്പ)