Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 20

20 വെണ്മണി നമ്പൂതിരിക്ക.

1. ചൊൽപ്പൊങ്ങും കവിവംശ മുത്തുമണിയായിടും ഭവാനിന്നിനി-
ക്കുൾപ്പൂവിൽ കതുകാലയച്ച സരസകത്താകിലെത്തീടിലും
അല്പം ഭേദമതിന്നുകണ്ടുടമയായിടുന്നതാരെന്നതിൽ
കല്പികാത്തതുകൊണ്ടു സംശയവശാന്മാത്രം മടക്കീടിനേൻ

2. വിദ്വാര്‍ന്മാക്കെന്തിനാണിന്നിതു പരിചയമി ലേഖനത്തിന്നു പാർത്താൽ 
വിദ്യാകീർത്തിക്കുമെല്ലൊ ഗുണഗണമഖിലം വെണ്മണിക്ഷോണിദേവ!
ഹൃദ്യം മല്ലീപ്രസൂനം സരസസുരഭിയാണെന്നു ചൊല്ലേണ്ടതുണ്ടോ
വിദ്യാസിന്ധോശശാങ്കൻ ശിശിരകിരണനാണെന്നതും സ്പഷ്ടമെല്ലൊ

മാനവിക്രമ ഏട്ടൻ രാജാ