Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 19

19 അവതാരത്രയാനുമോദനം.

80 വൃശ്ചികം 20-ാംനു

1. ഇത്തിക്കാട്ടെന്നവീട്ടിന്നൊരു തൊടുകുറിയാംദേവകിക്കുട്ടിയെന്നുള്ളി-
ത്താര്‍ത്തേൻ വാണിയാളാൽ കലിതമൊരവതാരത്രയം പാര്‍ത്തിടും മേ
ചിത്തത്തിൽ വീര്‍ത്ത കൌതൂഹലവുമമിതമാംമോദവും തിങ്ങിവന്നി-
ട്ടുൾത്തട്ടിൽ സ്വാശ്രയത്തിനിടമതു മതിയാകാഞ്ഞു വിങ്ങുന്നു ചിത്രം

2. കല്യാണീമണി ദേവകിക്കു കവിതാസാരസ്യമിന്നിത്രയും
ബാല്യത്തിൽ പരമുല്ലസിച്ചതു നിനച്ചിടുമ്പൊഴിന്നേവനും
കല്ലോലത്തിനു തുല്യമായ ഹൃദയാനന്ദം വളര്‍ന്നിടുമേ
ചൊല്ലേറും കനകേ സുഗന്ധമുളവാകുംപോലിതത്യത്ഭുതം

മാനവിക്രമ ഏട്ടൻ രാജാ