Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 17

17 ഭാഷാ നാരായണീയാനുമോദനം

1. ശ്രീമന്നാരായണീയ സ്തവസഹിതമയച്ചോരു കത്താകിലെത്തീ-
സ്സാമോദം നോക്കി വായിച്ചതിലെഴുതിയതിൽപോലെ തൻനല്ലവണ്ണം
കാമംശക്ത്യാനുസാരം പരമിഹപരിശോധിച്ചതിൽ കണ്ടതത്വം
നാമിന്നവ്യാജമായി സ്ഫുടമിഹ പറയാം സാദരം കേട്ടുകൊൾവിൻ

2. ശാസ്ത്രത്തോടൊത്തിരിക്കുന്നൊരു നവകൃതിയച്ചേര്‍ച്ചപോലെ ഗ്രഥിപ്പാ-
നോര്‍ത്താലിന്നത്രയല്ലാ വിഷമവുമതിലും ഹന്തവൈഷമ്യമല്ലൊ
ശാസ്ത്രജ്ഞന്മാർ ചമച്ചുള്ളൊരു മഹിത പദാർത്ഥങ്ങളാലുല്ലസിക്കും
താര്‍ത്തേൻ മാധുര്യമേറും പഴയകൃതിയതിൻ തര്‍ജ്ജമക്കീജ്ജഗത്തിൽ

3. ചൊല്പൊങ്ങീടുന്ന ഭാഷാന്തര കരണമതിൽ ഘോര വൈഷമ്യമോര്‍ത്തി-
ട്ടിപ്പോൾ സാമാന്യമെല്ലാക്കവിവരരുമിതിൽ സ്ഫാരവൈരസ്യമോടെ
ഉൾപ്പൂവിൽ പ്രോല്ലസിക്കും വിധമഭിനവമായുള്ള കാവ്യങ്ങളെത്താൻ
കല്പിച്ചീടുന്നുവെന്നുള്ളതിഹ മമവചസ്സിന്നു ദൃഷ്ടാന്തമെല്ലൊ

4. ചൊല്ലേറുന്നൊരു കെ. സി. കേശവകവിപ്രൌഢൻ മഹാബുദ്ധിമാ-
നുല്ലാസത്തൊടുചെയ്ത തര്‍ജ്ജമയതാം നാരായണീയസ്തവം
കല്യന്മാര്‍ക്കതിമോദമേകുമതിനൊ രണ്ടുണ്ടഹൊ കാരണം
ചൊല്ലാം വിഷ്ണുചരിത്രമൊന്നിതപരം ഭാഷാന്തരപ്രൌഢിയും

മാനവിക്രമ ഏട്ടൻ രാജാ.