Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 16

16 ഡണായ്ക്കോട്ട നാരായണയ്യരുടെ പാർവ്വതീപരിണയ നാടകത്തിനുള്ള അനുമോദന പത്രികാ.

1. ഡണായ്ക്കോട്ട നാരായണായ്യാധുനാത്വൽ
പ്രണീതാകൃതിസ്സൽകൃതി പ്രൌഢമൊലേ
കാണൽപാര്‍വതി പാണി സൽ കങ്കണോദ്യ-
ന്മണിശ്രേണിരാജദ്വിവാഹാതിശേതെ

2. കത്തോടൊന്നിച്ചയച്ചുള്ളൊരു തവകൃതിയെ സ്സാദരം നോക്കിവായി-
ച്ചാത്താമോദം മദന്തഃകരണമതിലുദിച്ചാശയത്തെക്കഥിക്കാം
പാർത്താലിന്നാര്‍ക്കുമേ തൽകൃതി സുകൃതികുലോത്തംസമെ തൃപ്തിയേകു-
ന്നോര്‍ത്തീടേണം ഭവാനിന്നിതു മനസിമുഖസ്തോത്രമെന്നോര്‍ത്തിടേണ്ടാ

മാനവിക്രമ ഏട്ടൻ തമ്പുരാൻ (ഒപ്പ)