1. സാമരീതി കലരുന്ന ചാരുതര വാങ്മധൂളിയതിനാലഹോ
കാമമിനിഹജനോപദേശമതുനൽകിലോകമഖിലംമുദാ
വാമമെന്നിയെയശസ്സു നേടി വടിവിൽ നടന്നുവിലസുന്നൊരീ
രാമരാജനിതിപത്രമിന്നിതു ജയിച്ചിടുന്നു നൃപനെന്നപോൾ
2. സാരാസാര വിവേചനത്തിലധികം
നൈപുണ്യമുണ്ടാകുവാൻ
പോരും സംസ്കൃതഭാഷയും കവിതയും
സല്ലാപസാരസ്യവും
നാരീരത്നമതിങ്കലങ്കുരിതമായ്
വീക്ഷിച്ചനേരത്തഹോ
സൊരഭ്യം കനകത്തിലിന്നുവിലസും
പോലിങ്ങു തോന്നുന്നമേ
മാനവിക്രമ എട്ടൻ രാജാ