Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 14

14 ദിനചര്യാനുമോദനം

1. പാത്തേനീദ്ദിനചര്യപുസ്തകമിതിപ്രീത്യാ സമസ്തം സഖെ
താര്‍ത്തേനിന്നിതിൽനിന്നുവീഴുമതുടൻ ചാലേകുടിച്ചീടുകിൽ
പാര്‍ത്തട്ടിൽ പലകുട്ടികൾക്കിതുമുതൽക്കാനന്ദമന്യാദൃശം
തീര്‍ത്തീടുന്നതിനില്ലവാദമതുമല്ലുന്മേഷമൊന്നൂന്നിടും


2. താര്‍ത്തേന്മാധുര്യമേറുന്നൊരു മധുരവചോവൈഖരീലോഭനീയം
തീർത്തീടും സൽപ്രബന്ധങ്ങളുടെ വടിവിനാൽ പാര്‍ക്കിലീലോകമെല്ലാം
കീര്‍ത്തിപ്പെട്ടോരു നാരായണകവി വിരവിൽ തീര്‍ത്ത ശൃംഗാരാകാവ്യം
പാര്‍ത്തേൻ ഞാന്ക്കൃതിക്കായിവിടെയൊരുസലാമുൾപ്രമോദേന നൽകാം


മാനസികമ ഏട്ടൻ രാജാ