Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 13

13 ഭാഷാ ഭഗവൽഗീതാനുമോദനം

1. ചൊൽപൊങ്ങുന്നൊരനന്തനാകിയ ഭവാൻ ലോകോപകാരാര്‍ത്ഥമാ-
യല്പായാസമെടുത്തുചെയ്ത ഭഗവല്‍ഗീതാ വിവര്‍ത്തത്തെ ഞാൻ
ഉൾപ്പൂവ്വിൽ കുതുകേന പാര്‍ത്തതിതരാമാനന്ദമാര്‍ന്നീടിനേൻ
ഇപ്പാരികലനന്തനെന്തു വിഷമം  വാക്പ്രൗഢി നേടീടുവാൻ


2. നാനാപുസ്തകമിന്നനേകവിധ മായോരോ കവിപ്രൌഢരീ
മന്നിൽ സജ്ജനസംമതിക്കുചിതമായീടും തരത്തിൽപരം
നൂനംതര്‍ജ്ജമ ചെയ്കിലും വിജയമാര്‍ന്നീടുന്നതിന്നോര്‍ക്കിലൊ
ജ്ഞാനത്തിന്നിഹ ഗീതയാകിലധികം നന്നെന്നുകേൾപ്പില്ലയൊ


3. ഇന്നിസ്സംസ്കൃതഭാഷയിൽ പരിചയം പോരാത്ത നാരീജന-
ത്തിന്നും മറ്റുമനല്പമായൊരുപകാരത്തെ ഭ്ഭവാൻ ചെയ്തതിൽ
നന്ദിക്കാത്തവരാരുമില്ലസുമതെ ഗീതാസാരാര്‍ത്ഥങ്ങളാ-
കുന്നോരീസ്സുധയെ കൊടുക്കുകിലെവൻ മോദിക്കുമാറില്ലടോ


4. എന്നാലിന്നഹമൊന്നുകൂടി വിവരിച്ചീടുന്നതുണ്ടെത്രയും
നാനാലൌകികകാര്യ ഭാരമൊഴിയാതെ കണ്ടിരിക്കും വിധൌ
മാന്ദ്യംവിട്ടതി കൌതുകേന ഭഗവൽഗീതാ വിവര്‍ത്തത്തിനാ-
യിന്നീസ്സൽകവി ചെയ്ത യത്നമനുമോദിക്കാത്തതിങ്ങാരഹോ


മാനവിക്രമ ഏട്ടൻ രാജാ