Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 12

12 കേരളവർമ്മ കിത്തിമുദ്രാനുമോദനം

1. ശ്രീമൽ കേരളവർമ്മ സൽകവികുലപ്രത്യഗ്രചൂഡാമണി
സ്സീമാതീതഗുണങ്ങളാൽ വിലസിടും സൽകിത്തിയാലെത്രയും
ആമോദത്തെവളർത്തി ധീരസുമനോവൃന്ദങ്ങളേകിട്ടുമുൾ-
പ്രേമാശീർവ്വചസാ വിളങ്ങിനിതരാമെങ്ങും ജയിക്കുന്നഹോ

 

2. എന്നാലിന്നുതദീയ സല്‍ഗുണഗണ പ്രഖ്യാതിയെസ്സാദരം
നന്നായ്ക്കേട്ടലമാത്തചിത്തകുതുകം സാചക്രവർത്തിന്യപി
നന്ദിച്ചങ്ങുചിതജ്ഞയാമവളുടൻ മാനിച്ചു നൾകിടിനാ
മാന്യത്വംകലരുംപദത്തെയുമിതാ സാധിച്ചുപൊങ്ങുന്നഹോ

 

3. എന്നാലിന്നതിമാന്യമായി വിലസുന്നാസ്ഥാനമുൾകൌതുകാ-
ലെന്നെന്നും നിലനിർത്തുവാൻ ചിലരഹൊ യത്നിച്ചുകാണുന്നതിൽ
അന്യാദൃക്‍പ്രിയമിത്രമായൊരു നമുക്കുൾപ്പൂവ്വിലല്പേതരാ-
നന്ദം പാരമുയര്‍ന്നിടുന്നതുമിതാ പ്രത്യേകമോതുന്നു ഞാൻ

 

മാനവിക്രമ ഏട്ടൻതമ്പുരാൻ