1. ശ്രീമൽ കേരളവർമ്മ മിത്രമണിയാലിങ്ങോട്ടയച്ചീടിനാ
പ്രേമക്കത്തുടനാത്തമോദമഖിലം വായിച്ചുപാർത്തീടിനേൻ
ധീമാന്മാരുടെ ചാരുനാടകപരിക്ഷാപത്രമിന്നൊക്കവെ
കാമംപാര്‍ത്തുരചെയ്തിടാമിവിടെ ഞാൻ തത്താരതമ്യങ്ങളെ
2. മഞ്ജുത്വം ചേരുമോരൊ കവിതകളെയുടൻ കോരിവാരിച്ചൊരിഞ്ഞാ
കുഞ്ജത്താറാസനസ്ത്രീവിരുതുകളഖിലം ലോകവിഖ്യാതമാക്കി
നെഞ്ഞിൽ സത്തുക്കളോടുള്ളടിമയെ വടിവിൽ കാട്ടിവിഖ്യാതയേകും
കുഞ്ഞിക്കുട്ടക്ഷി തീന്ദ്രൻ സ്ഫുടമിഹവിജയം കൊണ്ടുഹന്താതിധന്യൻ
ഭാഷാപോഷിണി സഭവക 67 ധനു 19-ാംനു
മാനവിക്രമ ഏട്ടൻരാജാ (ഒപ്പ)