Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / മാനവിക്രമതമ്പുരാന്റെ കത്തുകള്‍ / മാനവിക്രമ 3

3 മാധവീശേഖരാനുമോദനം

1. പ്രാണസ്നേഹിത നീലകണ്ഠവിരവോടീമാധവീശേഖരം ഭാണം 
ഹന്തഭവാനയച്ചതധുനാ വായിച്ചു പാര്‍ത്തേനഹം
കാണുന്നോര്‍ക്കിതിലാഗ്രഹം വളരുവാൻ തക്ക പ്രസംഗങ്ങളീ-
വണ്ണം കണ്ടതിലുണ്ടമന്ദഹൃദയാനന്ദം നമുക്കിന്നഹൊ


2. ചൊൽപ്പൊങ്ങുന്നൊരു ചക്രപാണികവിയാലല്പേതരപ്രൌഢികൊ-
ണ്ടിപ്പോൾ കല്പിതമായ ഭാണമിതഹൊ ശ്രീമാധവീശേഖരം
ഉൾപ്പുവ്വിൽ സുമനോജനങ്ങളധികം ലാളിക്കുമെന്നുള്ളതി-
ന്നല്പംപോലുമിനിക്കു സംശയമതില്ലെല്ലാം മനോമോഹനം


3. ചൊല്ലേറും വിടനെന്നപോലെ വിലസുന്നീഭാണമിന്നോര്‍ക്കിലൊ 
മല്ലാക്ഷീമണിമാർവിലാസരുചി രണ്ടിന്നും നിനച്ചാൽ സമം
നല്ലോരീസുമനോഗണപ്രതിനവാമോദത്തെ നൾകുന്നതും
തുല്യംതാനതുകൊണ്ടിതിന്നു സരസത്വം സ്പഷ്ടമല്ലൊ സഖേ


മാനവിക്രമ ഏട്ടൻ രാജാ