Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / പെട്ടരഴിയം ഇളയതിന്റെ കത്തുകള്‍ / പെട്ടരഴിയം 18

18 വെങ്ങാലിൽ രാമൻ മേനോൻ മുൻസിഫ് മാറ്റം പോകുമ്പോൾ

സേവച്ചൊല്ലല്ല സത്യം, ദയ, സകലതിനും
കൃത്യമിച്ചൊന്നതെല്ലാം
'കൈവര്‍ക്ക'ത്തോടു കാപ്പോര്‍ക്കൊരു തൊടുകുറിയാ-
യിമ്മഹാൻ ചെന്ന ദിക്കിൽ
ഹാ! വായ്ക്കും സൌഖ്യമെന്നാകിലുമിഹ വിരഹ-
ത്തിയ്യു പാളിപ്പടര്‍ന്നീ-
ചാവക്കാടാകെ വേവുന്നിതു ശിവശിവനേ!
കണ്ടിരിക്കേണ്ടിവന്നു.